മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ കാര്യപരാജയം, മാനസിക വിഷമം, സാമ്പത്തിക തടസ്സങ്ങൾ എന്നിവ അനുഭവപ്പെടാം. എന്നാൽ രാവിലെ 7 മണിക്കുശേഷം സ്ഥിതിഗതികൾ അനുകൂലമാകും. ......
തമിഴ് സിനിമയുടെ ഭാവുകത്വത്തെ മാറ്റിമറിച്ച പ്രതിഭയായിരുന്നു ഇന്ന് അന്തരിച്ച സംവിധായകന് ഭാരതിരാജ എന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അനുസ്മരിച്ചു. നൂതനമായ പ്രമേയങ്ങളിലൂടെയും ആഖ്യാനരീതികളിലൂടെയും തമിഴ് സിനിമയെ അദ്ദേഹം ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കി. ......
ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്കിലേക്ക് 10.58 കിലോമീറ്റർ ദൂരത്തിൽ എലിവേറ്റഡ് പാതയും 10 സ്റ്റേഷനുകളും നിർമ്മിക്കുന്നതിനുള്ള പ്രധാന സിവിൽ കരാർ അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് നൽകിക്കൊണ്ട് 2024 ജൂൺ 12-നാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കരാർ നൽകിയതിനെത്തുടർന്നുള്ള ആദ്യ മാസങ്ങളിൽ വിശദമായ സർവേകൾ, ജിയോ-ടെക്നിക്കൽ പരിശോധനകൾ, ഡിസൈൻ വികസനം, വിവിധ യൂട്ടിലിറ്റികളുടെ തിരിച്ചറിയൽ, എച്ച്.എം.ടി.യിൽ കാസ്റ്റിംഗ് യാർഡ് സ്ഥാപിക്കൽ തുടങ്ങിയ നിർണായക പ്രാരംഭ പ്രവർത്തനങ്ങളാണ് നടത്തിയത്. വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന തയ്യാറെടുപ്പുകളായിരുന്നു ഇവ.
താരതമ്യേന കുറഞ്ഞ കാലയളവിനുള്ളിൽ രണ്ടാം ഘട്ട പദ്ധതിയുടെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ കൈവരിക്കാനായിട്ടുണ്ട്. ......

ശമ്പളക്കാരായ ജീവനക്കാര്‍ക്കിടയിലാണ് സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടുതലായി അനുഭവപ്പെടുന്നതെന്നാണ് റിപോര്‍ട്ട്. കുറഞ്ഞ തോതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാവുക, ശാരീരിക ലക്ഷണങ്ങള്‍ തുടങ്ങിയവ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേക്കാള്‍ ഇവര്‍ക്കു കൂടുതലാണ്. ജീവനക്കാരുടെ ക്ഷേമത്തിനുള്ള വര്‍ധിച്ചു വരുന്ന പ്രാധാന്യമാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ ശക്തമായ രീതിയില്‍ സ്ഥാപനങ്ങളുടെ പിന്തുണാ സംവിധാനങ്ങള്‍ അവതരിപ്പിച്ച് ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയാണിതു സൂചിപ്പിക്കുന്നത്
ആരോഗ്യ സേവനത്തില്‍ എഐ
ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലുള്ള തുറന്ന കാഴ്ചപ്പാടും പഠനം വെളിപ്പെടുത്തുന്നു. നഗര ഇന്ത്യക്കാരില്‍ 63 ശതമാനം പേരും എഐ അധിഷ്ഠിത സേവനങ്ങള്‍ സ്വീകരിക്കുന്നതില്‍ തങ്ങളുടെ സമ്മതം വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട രീതിയിലെ രോഗനിര്‍ണയം, നേരത്തെ തന്നെ രോഗം കണ്ടെത്തല്‍, തുടര്‍ച്ചയായ ആരോഗ്യ നിരീക്ഷണം തുടങ്ങിയവ വഴിയുള്ള ഗുണങ്ങളും ഇവിടെ പ്രതികരിച്ചവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേ സമയം, സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മാനുഷിക ഇടപെടല്‍ കുറയാനുള്ള സാധ്യത എന്നിവയും ഇതോടൊപ്പം ചൂണ്ടിക്കാട്ടുന്നുണ്ട്. എഐ പ്രയോജനപ്പെടുത്തുന്നതിന് ഒപ്പം വിദഗ്ദ്ധ ആരോഗ്യ പ്രൊഫഷണലുകളും ഉണ്ടാകണമെന്നും മാനുഷികമായ വിലയിരുത്തലുകളും സഹാനുഭൂതിയും ഒഴിവാക്കപ്പെടരുതെന്നും പ്രതികരിച്ചവരില്‍ പലരും ആവശ്യപ്പെട്ടു.
ആരോഗ്യ സേവനത്തിന്റെ കാര്യത്തില്‍ സ്ത്രീകളും
ആരോഗ്യവുമായി ബന്ധപ്പെട്ട സമീപനങ്ങളില്‍ കൃത്യമായ സ്ത്രീ-പുരുഷ വ്യത്യാസം പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. സമഗ്ര ആരോഗ്യ സ്കോറിന്റെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്മാരും 65 എന്ന തുല്യ സ്കോറിലാണ്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിതശാസ്ത്ര വകുപ്പ് ഗവേഷക വിദ്യാർത്ഥിയായ അഭിഷേക് അഹേർ, 2026-ലെ അന്താരാഷ്ട്ര ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ് സമ്മേളനമായ ADMA-ICDM 2026-ൽ പ്രൊഫ. ശ്രീഖണ്ഡെ മെമ്മോറിയൽ മികച്ച പ്രബന്ധ പുരസ്കാരം നേടി. ......
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോക ഫുട്ബോളിന്റെ മഹാമേളയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. 2026 ഫിഫ ലോകകപ്പിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 12.30ന് തുടക്കമാകും. ......
മുസാഫറാബാദ്: പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്താൻ സൈന്യത്തിന്റെ എം.ഐ-17 ഹെലികോപ്റ്റർ തകർന്നുവീണ് 21 സൈനികർ കൊല്ലപ്പെട്ടു. നീലം വാലി സെക്ടറിലേക്ക് സൈനികരെ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് പാകിസ്താൻ സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഐ.എസ്.പി.ആർ അറിയിച്ചു. ......
തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ, മമത ബാനർജിയുടെ വിശ്വസ്തയായി കണക്കാക്കപ്പെട്ടിരുന്ന ജാദവ്പുർ എംപി സായോണി ഘോഷ് വിമതപക്ഷത്തോട് അടുപ്പം പുലർത്തുന്നതായി റിപ്പോർട്ടുകൾ. പാർട്ടിക്കുള്ളിലെ 20 വിമത എംപിമാരുടെ പട്ടികയിൽ സായോണിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
ദോഹ: ഖത്തർ നഗരസഭ മന്ത്രാലയം (Ministry of Municipality) പ്രഖ്യാപിച്ച പുതിയ വാസ്തുവിദ്യാ-നിർമാണ നിബന്ധനകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സ്വദേശികളായ പൗരന്മാരുടെ വൻ തിരക്ക്. തങ്ങളുടെ വീടുകളുടെ നിർമാണ പ്ലാനുകളിൽ (Building Plans) ഭേദഗതി വരുത്തുന്നതിനായി മന്ത്രാലയത്തെ സമീപിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് നഗരസഭ മന്ത്രാലയത്തിലെ അർബൻ പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജുമാ സബാഹ് മർസൂഖ് അറിയിച്ചു. ......
ദോഹ: ഖത്തറിന്റെ പാരമ്പര്യവും കായിക മികവും വിളിച്ചോതുന്ന 'അൽ ഷഖബ് ഇക്വസ്ട്രിയൻ ലീഗ്' (Al Shaqab Equestrian League) ഷോ ജമ്പിങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച വിജയികളെ ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്ക് (QIIB) ആദരിച്ചു. ശനിയാഴ്ച വൈകുന്നേരം (2026 ജൂൺ 6) നടന്ന ലീഗിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ട മത്സരങ്ങൾക്ക് ശേഷമാണ്, ബാങ്കും അൽ ഷഖബും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്ക് ആസ്ഥാനത്ത് വെച്ച് പ്രത്യേക ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
വ്യത്യസ്ത മത്സര വിഭാഗങ്ങളിലായി വിജയപീഠം അലങ്കരിച്ച നാല് പ്രമുഖ ഖത്തരി കുതിരപ്പന്തയ താരങ്ങളെയാണ് ചടങ്ങിൽ ആദരിച്ചത്. ......